സംസ്ഥാന സിബിഎസ്ഇ കലോത്സവം; പാലാ ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഇവാ സൂസൻ സോണി കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി




പാലാ: പാലായിലെ ചാവറ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവാ സൂസൻ സോണി കോട്ടയം, മരങ്ങാട്ടുപള്ളിയിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി മൂന്ന് പെയിന്റിംഗ് വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി.

നേരത്തെ പ്ലാസിഡ് വിദ്യാലയ സ്കൂളിൽ നടന്ന സഹോദയ സർഗസംഗമം 2025, വാട്ടർ കളറിലും ഡിജിറ്റൽ പെയിന്റിംഗിലും രണ്ടാം സമ്മാനം നേടി സംസ്ഥാന കലോത്സവത്തിന് ഇവാ യോഗ്യത നേടിയിരുന്നു.

സോണി ജേക്കബിന്റെയും ജിഷ ലീലാമ്മ മാത്യുവിന്റെയും മകളാണ് ഇവാ. 

സ്കൂളിലെ കലാ അധ്യാപികമാരായ ശ്രീകല മിസ്, രമ്യ മിസ്, ശ്രീലക്ഷ്മി മിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നേടിയത്.

Post a Comment

Previous Post Next Post