പീരുമേട്: ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്‌തരുടെ യാത്ര അപകടരഹിതമാക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി സബ് കണ്‍ട്രോള്‍ ഓഫീസ് കുട്ടിക്കാനത്ത് ഉദ്‌ഘാടനം ചെയ്‌തു.
ഇടുക്കി എന്‍ഫോഴ്‌സ് മെന്റ് ആര്‍.ടി.ഒ എസ്. സഞ്‌ജയ് അധ്യക്ഷത വഹിച്ചു. ഇടുക്കി ആര്‍.ടി.ഒ ഷബീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍.ടി.ഒ ഇബ്രാഹിംകുട്ടി, എസ്.പി.സി ചാര്‍ജ് ഓഫീസര്‍ സുഭദ്ര എന്നിവര്‍ പ്രസംഗിച്ചു.
24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പെട്രോളിംഗ് ടീമുകൾ കുമളി മുതല്‍ മുണ്ടക്കയം വരെയും വണ്ടിപ്പെരിയാര്‍ മുതല്‍ സത്രം വരെയും ഉള്ള റോഡുകളില്‍ വിന്യസിച്ചിട്ടുണ്ട്.
യാത്രാമധ്യേ തകരാര്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തി യാത്ര തുടരാന്‍ സഹായിക്കുകയും അപകടങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുവാന്‍ വിവിധ മെക്കാനിക്കല്‍ സര്‍വീസ് ഏജന്‍സികളെയും റിക്കവറി വാഹന ശൃംഖലയും പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

Post a Comment