കട്ടപ്പന: കട്ടപ്പന അശോക ജംങ്ഷന് സമീപത്തെ അക്വേറിയം കടയില്‍ നിന്നും അലങ്കാര മത്സ്യങ്ങളെ യുവാവ് മോഷ്ടിച്ചു കടത്തിയതായി പരാതി.
ആറായിരം രൂപയോളം വില വരുന്ന മത്സ്യങ്ങളെ കടത്തിയെന്നാണ് പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് മത്സ്യങ്ങളെ വാങ്ങാൻ വന്ന യുവാവ് പായ്ക്ക് ചെയ്ത് വെച്ച ശേഷം കടയുടമയുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ ഇതുമായി ഓടി രക്ഷപെടുകയായിരുന്നു.
ഉടമ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. മോഷണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment