തൊടുപുഴ :ഇടുക്കി തപാല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇൻഷുറൻസ് ഏജൻ്റുമാരെ കമ്മീഷൻ വ്യവസ്ഥയില്‍ നിയമിക്കുന്നു.
പത്താം ക്ലാസ് വിജയിച്ച 18 വയസ് കഴിഞ്ഞവർക്ക് ഡയറക്‌ട് ഏജൻ്റാകാനും , സർക്കാർ സർവീസില്‍ നിന്ന് വിരമിച്ചവർക്ക് ഫീല്‍ഡ് ഓഫീസറാകാനും അപേക്ഷിയ്ക്കാം. മുൻ ഗ്രാമീണ ഡാക് സേവക് ജീവനക്കാർക്കും അപേക്ഷിയ്ക്കാം. ഉയർന്ന പ്രായ പരിധി ഇല്ല.
താത്പര്യം ഉള്ളവർ സ്വയം തയ്യാറാക്കിയ അപേക്ഷ (മൊബൈല്‍ നമ്ബർ സഹിതം), വയസ്, യോഗ്യത, വിലാസം എന്നിവ തെളിയിയ്ക്കുന്ന രേഖകളുടെ കോപ്പി സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ - 685 584 എന്ന വിലാസത്തില്‍ അയയ്ക്കുക.
അവസാന തീയതി ഡിസംബർ 10. ഫോണ്‍ 9495209920. തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപയുടെ NSC / KVP സെക്യൂരിറ്റി നല്‍കേണ്ടതാണ്. പിന്നീടിത് നിയമാനുസൃതം തിരിച്ചു നല്‍കുന്നതാണ്.

إرسال تعليق