മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. ഇപ്പോള്‍ ഏറെ ആരാധകരുള്ള ഒരു താരമാണ് ഹണി റോസ്.സോഷ്യല്‍ മീഡിയയിലും നടി വളരെ സജീവമാണ്.
ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും താരത്തിന്റെ വീഡിയോകള്‍ ഏറെ വെെറലാണ്. ട്രിവാൻഡ്രം ലോഡ്‌ജ്, കനല്‍, അവരുടെ രാവുകള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സമീപകാലത്ത് ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലും ഹണി ചുവടുറപ്പിച്ചു.
ഇപ്പോഴിതാ കല്യാണം എന്ന് പറയുന്നത് തനിക്ക് പേടിയാണെന്ന് പറയുകയാണ് ഹണി. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
'കല്യാണം എന്ന് കേള്‍ക്കുമ്ബോള്‍ അത്ര ഹാപ്പിയാകുന്ന ഒരാളല്ല ഞാൻ. എനിക്ക് കല്യാണം എന്ന് പറയുമ്ബോള്‍ പേടിയാണ്. ഇത് എങ്ങനെയാകുമെന്നൊക്കെ ഓർത്ത്. നല്ലൊരു ആള്‍ അല്ല ജീവിതത്തിലേക്ക് വരുന്നതെങ്കില്‍ നമ്മള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതായിരിക്കില്ല. അതൊക്കെയാണ് കാരണം.
സിനിമ വിട്ടിട്ട് ജീവിതത്തില്‍ മറ്റൊന്നുമില്ല. ഞാൻ ഇനി കല്യാണം കഴിച്ചാലും സിനിമയില്‍ ഉണ്ടാകും'- ഹണി റോസ് വ്യക്തമാക്കി. 'റേച്ചല്‍' ആണ് ഹണി റോസിന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ഡിസംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Post a Comment