വെണ്ണയും നെയ്യും നിത്യേന ഉപയോഗിക്കുന്ന പാല്‍ ഉല്‍പന്നങ്ങളായതിനാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നവയാണ്.
ഇരുവരിലും പൊതു ഗുണങ്ങളുണ്ടെങ്കിലും ചില വശങ്ങളില്‍ വ്യത്യാസങ്ങളും ഉണ്ട്.
വെണ്ണയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പേശികള്‍ക്കും എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തി നല്‍കുന്നതോടൊപ്പം കേടായ കോശങ്ങളെ പുനഃസൃഷ്ടിക്കുന്നതിലും സഹായിക്കുന്നു.
അതേസമയം, നെയ്യില്‍ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്ന CLA (കണ്‍ജഗേറ്റഡ് ലിനോലെയിക് ആസിഡ്) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃത്തുരോഗ സാധ്യത കുറയ്ക്കാനും പക്ഷാഘാതം തടയാനും ചില തരത്തിലുള്ള കാൻസറുകളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
വെണ്ണയിലും നെയ്യിലും വിറ്റാമിൻ A, E, ആന്റിഓക്സിഡന്റുകള്‍, റൈബോഫ്ലേവിൻ, ഫോസ്ഫറസ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രണ്ടും പ്രോട്ടീനിന്റെ നല്ല ഉറവിടങ്ങളാണ്. എന്നാല്‍ നെയ്യില്‍ വെണ്ണയെക്കാള്‍ കൂടുതലായി കൊഴുപ്പും കലോറിയും ഉണ്ടായിരിക്കും. ഒരു ടേബിള്‍സ്പൂണ്‍ നെയ്യില്‍ ഏകദേശം 120 കലോറിയുണ്ടെങ്കില്‍ വെണ്ണയില്‍ അത് ഏകദേശം 102 കലോറിയാണ്.

إرسال تعليق