സാരിയെയും പണത്തെയും ചൊല്ലി തർക്കം ; വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന് യുവാവ്



ഗുജറാത്ത് :  ഭാവ്‌നഗർ ടെക്‌രി ചൗക്കിന് സമീപം  വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുതവധുവിനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന് യുവാവ്.

സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. സാജന്‍ ബരെയ്യ എന്ന യുവാവാണ് ലിവ് ഇന്‍ പങ്കാളി കൂടിയായ സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഒന്നരവർഷമായി സാജനും സോണിയും ഒരുമിച്ചായിരുന്നു താമസം. വിവാഹ നിശ്ചയവും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പൂർത്തീകരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വിവാഹത്തിന് തയ്യാറെടുക്കവേ സാജനും സോണിയും തമ്മില് സാരിയെയും പണത്തെയും ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. പിന്നാലെ സാജൻ ഇരുമ്പ് പൈപ്പ് കൊണ്ട് സോണിയെ അടിക്കുകയായിരുന്നു. തല പിടിച്ച് ഭിത്തിയിൽ സോണി തലക്ഷണം മരിച്ചു.

കൊലപാതകത്തിന് ശേഷം സാജൻ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.


Post a Comment

أحدث أقدم