മഞ്ഞുകാലത്തെ നേത്ര സംരക്ഷണം; കഴിക്കേണ്ട ഭക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞിരിക്കാം



തണുപ്പുകാലം വന്നെത്തമ്പോള്‍ അതോടൊപ്പം തന്നെ ഒട്ടനവധി രോഗങ്ങളും ഈ കാലാവസ്ഥ കൂടെ കൊണ്ടുവരാറുണ്ട്. അതില്‍ പ്രധാനമാണ് കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥകള്‍. 

കുറഞ്ഞ ഈർപ്പം, തണുത്ത കാറ്റ് എന്നിവയെല്ലാം കണ്ണുകളില്‍ വരള്‍ച്ച, അസ്വസ്ഥത, ക്ഷീണം എന്നിവ ഉണ്ടാക്കുന്നു. ചൊറിച്ചില്‍, കണ്ണിന് പുകച്ചില്‍, ക്ഷീണം എന്നീ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത് തണുപ്പുകാലത്താണ് എന്നാണ് നേത്രരോഗ വിദഗ്ദ്ധർ പറയുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാൻ ശരിയായ ഭക്ഷണക്രമത്തിലൂടെ സാധ്യമാണ്.

ശരിയായ സീസണല്‍ ഭക്ഷണങ്ങള്‍ കണ്ണുനീരിന്റെ ആവരണം (tear film) ശക്തിപ്പെടുത്താനും, ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനും, പാരിസ്ഥിതിക സമ്മർദ്ദങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും സഹായിക്കും. പൊതുവേ തണുപ്പുകാലം വരണ്ട സീസണായാണ് കണക്കാക്കുന്നത്. സ്‌ക്രീനിന് മുന്നില്‍ ദീർഘനേരം ചെലവഴിക്കുമ്ബോള്‍ കണ്ണിമവെട്ടുന്നത് കുറയുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ലക്ഷണങ്ങള്‍ വഷളാക്കിയേക്കാം.

മഞ്ഞുകാലത്ത് കണ്ണിന്റെ ആരോഗ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങള്‍


ഒമേഗ-3 ഫാറ്റി ആസിഡുകള്‍ (Omega-3 Fatty Acids): ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ വീക്കം കുറയ്ക്കുകയും കണ്ണുനീർ പാളിയുടെ സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ A, വിറ്റാമിൻ D: കോർണിയയുടെ ആരോഗ്യത്തിന് നിർണായകമാണ് ഇവ. കണ്ണിന്റെ ഉപരിതലം മിനുസമുള്ളതും ലൂബ്രിക്കേറ്റഡ് ആയും വരള്‍ച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകള്‍ (വിറ്റാമിൻ C, വിറ്റാമിൻ E & സിങ്ക്): തണുത്ത കാറ്റും കുറഞ്ഞ ഈർപ്പവും കാരണം സാധാരണയായി ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് കണ്ണുകളെ ഈ പോഷകങ്ങള്‍ സംരക്ഷിക്കുന്നു.

നേത്ര സംരക്ഷണത്തിന് സഹായിക്കുന്ന ശീതകാല ഭക്ഷണങ്ങള്‍


വിറ്റാമിനുകളും പോഷകങ്ങളും ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ശീതകാലത്ത് കഴിക്കുന്നത് കണ്ണിന്റെ കാഴ്ചയ്ക്കും കണ്ണിന്റെ ലൂബ്രിക്കേഷനും നേരിട്ട് ഗുണം ചെയ്യുമെന്ന് പൂനെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെ കണ്‍സള്‍ട്ടന്റ് കാറ്ററാക്റ്റ്, കോർണിയ & റിഫ്രാക്റ്റീവ് സർജനായ ഡോ. യോഗേഷ് ചൗഗുലെ പറഞ്ഞു.

വിറ്റാമിൻ A/ബീറ്റാ കരോട്ടിൻ കൂടുതലുള്ള ഭക്ഷണങ്ങള്‍:


ചുവന്ന ക്യാരറ്റ്

മത്തങ്ങ (Pumpkin)

ചീര

മധുരക്കിഴങ്ങ് (Sweet potatoes)

തക്കാളി, കാപ്സിക്കം, ഇലക്കറികള്‍

ഒമേഗ-3കൂടുതലുള്ള ഭക്ഷണങ്ങള്‍:


ഫ്ളാക്സ് സീഡുകള്‍, ചിയ സീഡുകള്‍, വാള്‍നട്ട്സ്

ഫാറ്റി ഫിഷ് (Fatty fish)

കോള്‍ഡ്-പ്രസ്ഡ് ഓയിലുകള്‍

വിറ്റാമിൻ C കൂടുതലുള്ളവ:


നെല്ലിക്ക (Amla)

ഓറഞ്ച്

പേരയ്ക്ക (Guava)

ബെല്‍ പെപ്പേഴ്സ്

Post a Comment

أحدث أقدم