തിരഞ്ഞെടുപ്പ്: മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം; ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 


ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യമയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

വ്യാജമദ്യമയക്കുമരുന്നുകളെക്കുറിച്ച്‌ ലഭിക്കുന്ന വിവരങ്ങള്‍ ഉടൻ തന്നെ ഇടുക്കി കുയിലിമലയില്‍ പ്രവർത്തിക്കുന്ന എക്‌സൈസ് വകുപ്പിന്റെ ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്.

 ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സർക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചിട്ടുണ്ട്. ഡിസംബർ 15 വരെ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും.

ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം ട്രോള്‍ ഫ്രീ നമ്ബർ: 18004253415, ഹോട്ട് ലൈൻ നമ്ബർ: 155358

അസി. എക്‌സൈസ് കമ്മീഷണർ(എൻഫോഴ്‌സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866

Post a Comment

Previous Post Next Post