ഇടുക്കി: എസ്‌ഐആറിലെ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ ബിഎല്‍ഒ ആന്റണി തിരികെ ജോലിയില്‍ പ്രവേശിച്ചു.
ഡെപ്യൂട്ടി കലക്ടർ വീട്ടില്‍ എത്തി ആന്‍റണിയെ സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം. എല്ലാ പിന്തുണയും നല്‍കുമെന്ന് കലക്ടർ ഉറപ്പ് നല്‍കിയിട്ടുണ്ട്.
എസ്‌ഐആറിലെ ജോലി സമ്മർദത്തെ തുടർന്നാണ് ബിഎല്‍ഒ ആത്മഹത്യ ഭീഷണി മുഴക്കിയത്. പൂഞ്ഞാർ മണ്ഡലം 110ാം ബൂത്തിലെ ബിഎല്‍ഒ ആൻ്റണിയാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്. ജോലി സമ്മർദം താങ്ങാൻ കഴിയുന്നില്ല. ജീവിതം തകരുന്നുവെന്നും ആന്റണി ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂഷണം ചെയ്താണ് ജോലി ചെയ്യിക്കുന്നത്. ആവശ്യമായ ഉപകരണങ്ങളോ ഇൻ്റർനെറ്റോ നല്‍കുന്നില്ലെന്നും ആന്റണി അറിയിച്ചിരുന്നു.
നിലവില്‍ ഇടുക്കിയിലെ പോളിടെക്നിക്ക് ഉദ്യോഗസ്ഥനാണ് ആൻ്റണി. ന്യൂമറേഷൻ ഫോമുകള്‍ നല്‍കി കഴിഞ്ഞാല്‍ പൂർണമായും പൂർത്തീകരിച്ച് തരുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് ഇയാളുടെ പ്രധാന പരാതി. ന്യൂമറേഷൻ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കാതിരുന്നാല്‍ പലപ്പോഴും ബിഎല്‍ഒമാർ തന്നെ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ട സാഹചര്യമുണ്ടാകുന്നു. ഇത് തനിക്ക് വലിയ തോതില്‍ മാനസിക സമ്മർദമുണ്ടാക്കുന്നു എന്നും ആൻ്റണി ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.

إرسال تعليق