കൈനകരി: കൈനകരിയില്‍ ഗർഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസിലെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാൻ ശിക്ഷ വിധിച്ചത്.
പ്രബിഷിന്റെ സുഹൃത്ത് രജനിയാണ് കേസില്‍ രണ്ടാം പ്രതി. രണ്ടാം പ്രതി രജനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല. ഒഡിഷയില്‍ ലഹരി കേസില്‍ ജയിലില്‍ കഴിയുകയാണ് ഇവർ. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചു.
2021 ജൂലൈലാണ് പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെ (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
സംഭവത്തില്‍ മലപ്പുറം നിലമ്ബൂർ മുതുകോട് പൂക്കോടൻ വീട്ടില്‍ പ്രബീഷിനെ (37) ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10-ാം വാർഡില്‍ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനിയെ (38) രണ്ടാം പ്രതിയുമായി നെടുമുടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

إرسال تعليق