അധികാരത്തിലേറി ആറാം മാസത്തിൽ തന്നെ തർക്കം; മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം, ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

 


തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ തർക്കം. 5 ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വെച്ച പട്ടികയെ ചൊല്ലിയാണ് തർക്കം. ഏകപക്ഷീയമായ നിർദ്ദേശമെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി.


പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എപി അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.പി.അനിൽകുമാർ , സണ്ണി ജോസഫ് തുടങ്ങിയ മന്ത്രിമാർ എതിർപ്പ് അറിയിച്ചു.


ചർച്ചയൊ അറിവോ ഇല്ലാതെയാണ് നിർദ്ദേശമെന്ന് സണ്ണി ജോസഫ് പറഞ്ഞു. തർക്കത്തിന് ശേഷം 5 പിഎസ്‌സി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. ആർഎസ്പിക്ക് പരിഗണന കിട്ടിയില്ലന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.


ഇതിനിടെ ഇടപെട്ട കെ മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രം​ഗത്തെത്തി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Post a Comment

أحدث أقدم