യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ രണ്ട് പുതിയ ബാറുകൾക്ക് ലൈസന്‍സ്; ഉത്തരവ് പുറത്ത്, അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി എം ലിജു


 തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിന്റെ ഉത്തരവ് പുറത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ രണ്ട് ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവാണ് ഈ വര്‍ഷം ജൂണ്‍ 22ന് ഉത്തരവിറക്കിയത്. എക്‌സൈസ് കമ്മീഷണറോട് മന്ത്രി എം ലിജു അടിയന്തര റിപ്പോര്‍ട്ട് തേടി.


ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡ് കമ്പനിക്കാണ് രണ്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള FL 7 ലൈസന്‍സാണ് അനുവദിച്ചത്. എക്‌സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിലേക്ക് മന്ത്രി എത്തുന്നു എന്നതാണ് വിവരം. വിഷയത്തില്‍ മന്ത്രിക്ക് വലിയ നീരസം ഉണ്ടായിരുന്നു. 


എറണാകുളത്തും കോട്ടയത്തും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് തരം മാറ്റി നല്‍കിയതില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരെ വെള്ളപൂശിക്കൊണ്ടുള്ള പ്രസ്താവനയും എക്‌സൈസ് കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിലും കടുത്ത അതൃപ്തിയിലാണ് മന്ത്രി.

Post a Comment

أحدث أقدم