'കേരളത്തിലെ മോദിയാണ് വിഡി സതീശൻ, അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ'; വിമർശനവുമായി പി രാജീവ്


 ഡൽഹി : കേരളത്തിലെ മോദിയാണ് വിഡി സതീശനെന്ന് മുൻ മന്ത്രി പി രാജീവ്. അതിന് പറ്റിയ മന്ത്രിയാണ് റോജി എം ജോൺ. പ്രതിഷേധിക്കുള്ള അവകാശം മൗലിക അവകാശമാണ് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെങ്കിലും പരീക്ഷ എഴുതാം എന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ട്.


നീതി ന്യായം ഇല്ലാത്ത വിധിയാണ് കേരള ഹൈക്കോടതിയിൽ നിന്ന് വന്നിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ. സർവകലാശാല സ്വതന്ത്ര സ്ഥാപനം എന്നാണ് മന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര സ്ഥാപനം അല്ലേ എന്നും രാജീവ് ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, തടസങ്ങൾ ഇല്ലാതെ അഴിമതി നടത്താനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 


ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. കെഎസ്ഇബിയിൽ 1000 കോടിയുടെ കറൻ്റ് വാങ്ങുന്നതിന് അനുമതി നൽകാത്തത് മൂലം ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ബാർ ലൈസൻസ് മന്ത്രിയും സർക്കാരും അറിഞ്ഞിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഞങ്ങളെ കാണുന്നവർക്ക് മാത്രം ലൈസൻസ് എന്നതാണ് പുതിയതായി വരാൻ പോകുന്ന വ്യവസ്ഥ. ബാർ കോഴ 2.0 എന്ന് പറയുന്നില്ല എന്ന് മാത്രം. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും ഇടപെടുന്നു. വകുപ്പ് മന്ത്രിമാർ ഒന്നും അറിയുന്നില്ല. ഒരു സംഘം എല്ലാം നടത്തിക്കൊണ്ട് ഇരിക്കുന്നുവെന്നും പി രാജീവ് വിമർശിച്ചു.

Post a Comment

أحدث أقدم