ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വര്‍ധിപ്പിക്കില്ല; മന്ത്രി സിപി ജോണ്‍

 


തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല. ബസ് ചാര്‍ജ് വര്‍ധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി പി ജോണ്‍ തള്ളി. വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ല. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. 


നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.


അതേസമയം കൗമാരക്കാര്‍ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി സിപി ജോൺ. മക്കൾ വാഹനമോടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. വാഹന ഉടമയെന്ന നിലയിൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണം. മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വര്‍ധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم