തുടർച്ചയായ വിലയിടിവിന് പിന്നാലെ സ്വർണത്തിന് വമ്പൻ തിരിച്ചുവരവ്; സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും 93,000 കടന്നു

 


തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മുന്നേറ്റം തുടരുന്നു. 22 കാരറ്റ് സ്വർണ വില പവന് 920 രൂപയുടെ വർധനയോടെ 93,720 രൂപയും ഗ്രാമിന് 115 രൂപയുടെ മുന്നേറ്റവുമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ 21, 22 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിന് 11,465 രൂപയും പവന് 91,720 രൂപയുമായിരുന്നു നിരക്ക്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലക്കായിരുന്നു ഇത്.


നവംബർ മാസത്തിന്റെ തുടക്കത്തിൽ 12,730 രൂപയായിരുന്ന ഗ്രാം വില, നവംബർ അഞ്ചിനും ആറിനും രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,385 രൂപയിലെത്തിയിരുന്നു (പവന് 1,07,080 രൂപ). തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞുവന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും ഉയർന്നിരിക്കുന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകളും യുഎസ് ഡോളര്‍ സൂചികയുടെയും യുഎസ് സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡിന്റെയും കുതിപ്പുമാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലത്തകര്‍ച്ചയ്ക്കു വഴിവച്ചത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,503 ഡോളറിലേക്ക് താഴ്ന്നശേഷം നിലവിൽ നേരിയ വീണ്ടെടുപ്പോടെ 3600 ഡോളർ കടന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

أحدث أقدم