ഉല്ലാസ് ചെമ്പന്റെ 'ഡിസ്കോ' നവംബർ 6ന് തിയേറ്ററുകളിലെത്തും; ബുക്കിം​ഗ് ആരംഭിച്ചു

 


ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡിസ്കോ'യുടെ ബുക്കിം​ഗ് ആരംഭിച്ചു. ചിത്രം നവംബർ 6ന് തിയറ്ററുകളിൽ എത്തും. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഈ ചിത്രം, ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മിക്കുന്നത്. 


സൂപ്പർഹിറ്റ് ചിത്രമായ 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന സവിശേഷതയുമുണ്ട്. ഡിസ്കോയുടേതായി ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത “ഇതിന്നോ ആദാമേ..” എന്ന ​ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു. 


വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Post a Comment

أحدث أقدم