ശബരിമലയില്‍ ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

 


പത്തനംതിട്ട : വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയില്‍ ദര്‍ശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം. ബുക്കിങ് വിവരങ്ങള്‍ തേടി പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ദേവസ്വം വിജിലന്‍സും സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തുന്നു. ഇന്നലെ മാത്രം ബുക്ക് ചെയ്തിട്ടും എത്താതിരുന്നത് 23,714 പേരാണ്.


ബുക്കിങ് നടത്തിയിട്ടും ദര്‍ശനത്തിനെത്താത്തവരുടെ വിവരങ്ങള്‍ തേടിയാണ് പമ്പ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. ബുക്കിങ് വിവരങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.


അതേസമയം, വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകള്‍ ദേവസ്വം വിജിലന്‍സും പരിശോധിക്കുന്നുണ്ട്. സൈബര്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം. ബുക്ക് ചെയ്ത് എത്താതിരുന്നാല്‍ ഈ മണ്ഡലകാലത്ത് തുടര്‍ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم