പൊന്നാനിയില്‍ മീൻപിടിത്തത്തിനിടെ ബോട്ടില്‍ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്



പൊന്നാനി: കടലില്‍ മീൻപിടിത്തത്തിനിടെ ബോട്ടില്‍ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം.

പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടില്‍ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്.

 ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.മിന്നലേറ്റ് പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ്‌ എന്നിവരെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 പൊന്നാനിയുടെ തീരപ്രദേശങ്ങളില്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ രാത്രി വൈകിയും മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു

Post a Comment

Previous Post Next Post