വിപഞ്ചികയുടെയും മകളുടെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം



കൊല്ലം: വിപഞ്ചികയേയും മകളേയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, വിദേശത്തുള്ള ഭർതൃപിതാവിന് ഇടക്കാല ജാമ്യം.

കേസിലെ മൂന്നാം പ്രതിയായ മോഹനന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് നിർദേശിച്ചു. 

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രതിക്ക് ഇടക്കാല ജാമ്യം നല്‍കിയതിനെതിരെ വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തി.

കേസിലെ ഒന്നാം പ്രതി നിതീഷും മൂന്നാം പ്രതി നീതുവും വിദേശത്ത് തുടരുകയാണ്. 2025 ജൂലൈ 9-നാണ് വിപഞ്ചികയേയും ഒന്നര വയസുള്ള മകള്‍ വൈഭവിയേയും ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്ന ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്.

Post a Comment

أحدث أقدم