കൊച്ചി : നെടുമ്പാശ്ശേരി വാഹനാപകട കേസിൽ ഒന്നാം പ്രതി സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി. സുഹൈലിനെ നവംബർ 16ന് റിലീസ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒക്ടോബർ 11-നാണ് എറണാകുളം നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം നാടിനെ നടുക്കിയ അപകടം നടന്നത്. അമിതവേഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് കൂർഗ് കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ സുഹൈൽ സജീവ് (19) ആണ് ഈ വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

إرسال تعليق