തൃശൂരിൽ ദമ്പതികൾ വെട്ടേറ്റുമരിച്ച നിലയിൽ; മൃതദേഹങ്ങൾ ആദ്യം കണ്ടത് മകൻ



തൃശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.

വീടിന്റെ അടുക്കളയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നുച്ചയോടെയായിരുന്നു സംഭവം. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ ജോലി സംബന്ധമായി പുറത്തുപോയിരുന്നു. തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

സന്തോഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. തൃശൂരിലെ ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിൽ സന്തോഷ് ജോലി ചെയ്തിരുന്നു. ഷിനി ബിസിനസ് നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post