രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ കുറ്റപത്രം തയ്യാറായി; തുടർനടപടികള്‍ സ്വീകരിക്കാൻ അന്വേഷണസംഘം



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി.


കുറ്റപത്രം നിയമോപദേശത്തിനായി കൈമാറി. നിയമോപദേശം ലഭിച്ചശേഷം തുടർനടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഒരു കേസില്‍ നേരത്തെ തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറാക്കിയത്.


നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുമെന്നാണ് വിവരം.


രണ്ട് കേസുകളിലെയും അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കിയത്.

Post a Comment

أحدث أقدم