കോട്ടയം: കെഎസ്‌ആർടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം. കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന കെഎല്‍ 15 എ 2517 എന്ന നമ്പർ ബസിനുള്ളിലായിരുന്നു സംഘം മദ്യപിച്ചത്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെപ്പോലും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെയായിരുന്നു അഞ്ചംഗ സംഘത്തിന്‍റെ ഈ പ്രവർത്തി.
ബസിലുണ്ടായിരുന്ന സഹയാത്രികരിലൊരാള്‍ സംഘത്തിന്‍റെ പരസ്യ മദ്യപാനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു

Post a Comment