കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാൻ, മാണി സി കാപ്പൻ നോര്‍ക്ക വൈസ് ചെയര്‍മാൻ



തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനാക്കാൻ തീരുമാനം.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. മാണി സി കാപ്പനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കാനും ധാരണയായി. ഇരുവർക്കും ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കുമെന്നാണ് വിവരം. 

ബോർഡ്-കോ‌ർപ്പറേഷൻ നിയമനങ്ങള്‍ വൈകുന്നതില്‍ വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.

മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻ/വൈസ് ചെയർമാൻ/അംഗങ്ങള്‍ തുടങ്ങിയ പദവികളില്‍ തുടരുന്നവരെ മാറ്റാൻ നിർദ്ദേശിച്ച്‌ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ജൂണ്‍ ആറിന് ഉത്തരവിറക്കിയിരുന്നു. പുതിയ ആള്‍ക്കാരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഭരണ വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സെക്രട്ടറി/ സി.ഇ.ഒ തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന ബോർഡ്/ കോർപ്പറേഷനുകളില്‍ പുതിയ നിമയനം നടത്തും വരെ സീനിയർ മോസ്റ്റ് ഓഫീസർക്ക് ചുമതല നല്‍കും. അദ്ധ്യക്ഷന്മാരോ ഉപാദ്ധ്യക്ഷന്മാരോ സ്ഥാനമൊഴിയുന്നതോടെ ബോർഡ്/കോർപ്പറേഷനുകളില്‍ നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരും ഒഴിയേണ്ടി വരും. ഇവരുടെ കണക്കും സർക്കാർ ശേഖരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post