തിരൂരില്‍ കഞ്ചാവ് വേട്ടയില്‍ കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ അസീബ് (26) പിടിയിലായി.
ഒഡീഷയില്‍ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയെത്തിച്ച ഇയാളെ തിരൂർ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.കോട്ടക്കല്‍ കുഴിപ്പുറം കവലയില്‍ താമസിക്കുന്ന തെക്കാരത്ത് അബ്ദുല്‍ അസീബ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്‍ക്കാനാണ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ബാഗില്‍ സൂക്ഷിച്ച ശേഷം ട്രെയിനിലാണ് ഇയാള്‍ തിരൂരിലെത്തിയത്.ട്രെയിനിറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ റെയില്‍വേ സ്റ്റേഷന്റെ പിൻവശത്തുള്ള ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലൂടെ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. റെയില്‍വേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടില്‍ വെച്ചാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.പ്രാഥമിക അന്വേഷണത്തില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പ്രാദേശിക വില്പന ശൃംഖലയുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, അഭയ, നസീർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ കൈലാസ്, ഷെമിത്ത്, ഇന്ദ്രജിത്ത്, സിവില്‍ പൊലീസ് ഓഫീസർമാരായ ആശിഷ്, ഉണ്ണിക്കുട്ടൻ, പ്രിന്റോ, ബൈജു, വിനീത്, ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയാൻ പരിശോധനകള്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق