കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു; ഗുരുതര കണ്ടെത്തലുമായി സംസ്‌ഥാന ഓഡിറ്റ് റിപ്പോർട്ട്


 


കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി എ തോറ്റ വിദ്യാർഥി എം എ ജയിച്ചു എന്ന ഗുരുതര കണ്ടെത്തലുമായി സംസ്‌ഥാന ഓഡിറ്റ് റിപ്പോർട്ട്.

2017-ൽ ബിഎ സംസ്കൃത സാഹിത്യത്തിൽ തോറ്റ വിദ്യാർഥിനി 2019-ൽ എംഎ മലയാളത്തിന് വിജയിച്ചു എന്നാണ് കണ്ടെത്തൽ.

വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെഎം. കെ യ്ക്ക് അഡ്മിഷൻ ലഭിച്ചു. സർവകലാശാലയിലെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ വിചിത്ര കണ്ടെത്തൽ ഉൾപ്പെടുന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്.

മുൻപ് വിവാദമായ എസ്എഫ്ഐ നേതാവ് കലേഷിന്റെ പിജി പ്രവേശനത്തിലും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇയാൾ ഡിഗ്രി പാസായിട്ടില്ലെന്ന് വ്യക്തമാകുന്നത് സർവകലാശാല നടത്തിയ പരിശോധനയിലെന്നാണ് റിപ്പോർട്ടിലെ പരാമർശം.

2026 മാർച്ചിൽ ലോക്ഭവൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് വിഷയത്തിൽ വിശദീകരണം തേടിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

കലേഷ് ബി എഫ് എ പാസാകാതെ ഇതേ വിഷയത്തിൽ ബിരുദാന്തര ബിരുദത്തിന് പ്രവേശനം നേടുകയും വിജയിക്കുകയും ചെയ്തിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുണ്ട്.

അഡ്മിഷൻ നൽകിയത് വിദ്യാർഥിനി പരീക്ഷ തോറ്റ അതേ വർഷം തന്നെയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഏത് മാനദണ്ഡപ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്

Post a Comment

أحدث أقدم