മലയാളി നഴ്‌സ് ബംഗളൂരുവിൽ കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി അറസ്റ്റിൽ



ബെംഗളൂരു: മലയാളി നഴ്‌സിനെ ബംഗളൂരുവിലെ ലോഡ്‌ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്.

തവക്കൽ മസ്‌താൻ ദർഗയ്ക്ക് സമീപമുള്ള റിലെൻസി ലോഡ്‌ജിൽ ഇന്നുരാവിലെ 11 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി.

നാലുവർഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിലെ നഴ്‌സിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. നഴ്‌സിംഗ് പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷണത്തിലായിരുന്നു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായ ഗോകുൽ നഴ്‌സിംഗ് അഡ്‌മിഷൻ നേടികൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഗോകുൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم