ഇംഫാല്‍: മണിപ്പൂരില്‍ വിഷമദ്യം കഴിച്ച് 15 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാജമദ്യം കഴിച്ച 180ലധികർ പേർ മണിപ്പൂരിലെ ഷിജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ചന്ദേല്‍ ജില്ലയില്‍ ചക്‌പി കരോംഗിലാണ് മദ്യദുരന്തമുണ്ടായത്. പ്രാദേശികമായി നിർമിച്ച മെഥനോള്‍ കലർന്ന മദ്യമാണ് മരണകാരണമെന്നാണ് വിവരം.ചക്‌പി കരോംഗ് പ്രദേശവാസികളാണ് മരിച്ചവരില്‍ കൂടുതല്‍പ്പേരും. പ്രായമായവരും മദ്ധ്യവയസ്‌കരുമാണ് മരിച്ചവരില്‍ അധികവും. കൂടുതല്‍പ്പേർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുള്ളതായി പങ്കുവച്ചു. മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രിയില്‍ സന്ദർശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വ്യാജമദ്യം ചന്ദേല്‍ ജില്ലയില്‍ നിർമിച്ചതല്ലെന്നും സമീപത്തെ കാക്‌ചിംഗ് ജില്ലയില്‍ നിന്ന് എത്തിച്ചതാണെന്നും ചന്ദേല്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ജില്ലയില്‍ വ്യാജമദ്യ നിർമാണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

إرسال تعليق