ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കായി ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

 


ന്യൂഡല്‍ഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‌റെ രാജിയ്ക്കായി ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്‌ഐആര്‍ ആണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഇടതുസംഘടനകളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമായുണ്ട്. 


തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. സിജെപി നേതാക്കള്‍ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും മാര്‍ച്ചില്‍ പങ്കെടുത്തില്ല. 


ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, തെരഞ്ഞടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയതായി ക്യാബിനറ്റ് സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ കമഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم