സ്വർണവില വീണ്ടും കൂടിത്തുടങ്ങി; സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധന, അറിയാം ഇന്നത്തെ സ്വർണവില


 തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1,11,040 രൂപയായിരുന്നു അന്നത്തെ വില.


1,08,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില തൊട്ടത് പതിനഞ്ചാം തീയതിയായിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,105 രൂപയിലും പവന് 88,840 രൂപയിലുമാണ് വിപണി വില. 


14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,685 രൂപയും പവന് 69,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വീണ്ടും ഉയരാൻ പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും നിക്ഷേപകരുടെ വർധിച്ച താൽപര്യവുമാണ്.

Post a Comment

أحدث أقدم