തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല. സിപിഐഎം സംസ്ഥാന സമിതി യോഗവും നിയമസഭാ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളും ചൂണ്ടിക്കാട്ടിയാണ് അസൗകര്യം അറിയിക്കുക.
സുപ്രിംകോടതിയിലെ ഹർജി പരിഗണിക്കുന്നത് വരെ ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയില്ല. അടുത്ത വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം. ഇന്നലെ പിണറായിയുടെ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. 21ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇഡി കേസിനെ പ്രതിരോധിക്കുന്ന കാര്യം ചർച്ച ചെയ്യും.
അതേസമയം, പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചതിൽ അസ്വഭാവികത ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇ ഡി. നടപടി ക്രമത്തിന്റ ഭാഗം മാത്രം. 23 ന് ചോദ്യം ചെയ്യലിന് ഹാജരായാൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കും. ഇഡി കേസുകളുടെ അവലോകന യോഗവും അന്ന് നടക്കും. ഇഡി സമൻസിൽ പിണറായി വിജയൻ ഉടൻ മറുപടി അറിയിക്കും.

Post a Comment