പ്രശസ്ത സംഗീത സംവിധായകൻ ദേവയ്ക്ക് വിട നൽകാനൊരുങ്ങി തമിഴകം; സംസ്കാരം ഇന്ന് വൈകിട്ട് നാലിന്

 


ചെന്നൈ : അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് നാലിന് നടക്കും. സ്വദേശമായ റാണിപ്പേട്ട് ജില്ലയിലെ ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് ഒരു മണി വരെ ചെന്നൈ ടി നഗറിലെ വസതിയിൽ പൊതുദർശനമുണ്ടാകും. ചെന്നൈയിൽ നിന്ന് വിലാപ യാത്രയായിട്ടായിരിക്കും മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകുക.


ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ദേവയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട സംഗീത യാത്രയിൽ നാല് ഭാഷകളിലായി നാനൂറിൽ അധികം ചിത്രങ്ങൾക്കാണ് ദേവ സംഗീതം പകർന്നത്. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദേവയുടെ അപ്രതീക്ഷിത മരണം.


തമിഴ് സിനിമയിലെ വമ്പൻ വിജയങ്ങൾക്കിടയിൽ മലയാളത്തിലും ദേവ തന്റേതായ സംഗീതമുദ്ര പതിപ്പിച്ചു. മലയാളത്തിൽ മൂന്ന് ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. പക്ഷേ ഈണങ്ങളുടെ വൈവിദ്യവും മലയാളിത്തവും അയാളെ മലയാളി സംഗീതജ്ഞനാക്കി.1996ൽ പുറത്തിറങ്ങിയ ദ പ്രിൻസ്, കിംഗ് സോളമൻ, 2002ൽ ഫാന്റെം എന്നീ മലയാള ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. 

Post a Comment

Previous Post Next Post