റിയാദ് : സൗദിയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ ജെയ്സി മോൾ മാത്യുവിന്റെയും ജോബിന ജോണിയുടെയും മൃതദേഹങ്ങൾ 19ന് ജിദ്ദയിൽനിന്ന് ബഹ്റൈൻ വഴി നാട്ടിലേക്ക് കൊണ്ടുപോകും.
20ന് പുലർച്ചെ 4.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. വൈകിട്ട് 4.40ന് ജിദ്ദയിൽനിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹങ്ങൾ വൈകിട്ട് 6.50ന് ബഹ്റൈനിലെത്തിക്കും. അവിടെനിന്ന് രാത്രി 9.05ന് പുറപ്പെടുന്ന വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.

إرسال تعليق