ബ്യൂണസ്‌ഐറിസ് : മെസിയോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ ഒരു സസ്യത്തിന് ശാസ്‌ത്രലോകം അദ്ദേഹത്തിന്റെ പേര് നല്‍കി. സാല്‍വിയ മെസ്സി എന്നാണ് ഈ ചെടിക്ക് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. പെറുവിലെ ആന്‍ഡീസ് പര്‍വത നിരകളില്‍ നിന്നാണ് ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്. പെറുവിലെയും അര്‍ജന്റീനയിലെയും ശാസ്‌ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
സസ്യശാസ്‌ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ ഒക്ടോബര്‍ പതിപ്പിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചെടിയുടെ പൂക്കള്‍ക്ക് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയുടെ നിറമായ ഇളം നീലയും വെള്ളയും നിറങ്ങളാണുള്ളത്. ചെടിയുടെ പേരിന്റെ അവസാനം മെസി എന്ന് ചേര്‍ത്തിരിക്കുന്നത് വ്യക്തികളോടുള്ള ആദരസൂചകമായി ജീവിവര്‍ഗങ്ങള്‍ക്ക് പേരിടുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര നാമകരണ നയങ്ങളും ചട്ടങ്ങളും പാലിച്ചാണ്.
തുളസി, പുതിന തുടങ്ങിയ ഉള്‍പ്പെടുന്ന ലാമിയോസി സസ്യവിഭാഗത്തിലാണ് ഇത് വരുന്നത്. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനവും കാരണം ഇതൊരു വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗമായി തരംതിരിച്ചിരിക്കുന്നു.

إرسال تعليق