സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ആക്രമണനീക്കം നടത്തി ഹൂതികള്‍

 


റിയാദ് : സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ വലിയ ആക്രമണ നീക്കങ്ങള്‍ സഖ്യസേന വിജയകരമായി തകര്‍ത്തു. ഖമീസ് മുശൈത്, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 2 ബാലിസ്റ്റിക് മിസൈലുകളും 3 ഡ്രോണുകളുമാണ് സേന വെടിവെച്ചിട്ടത്. 


അതേസമയം യമനിലെ തഈസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹൂതികളുടെ മിസൈല്‍ ഡ്രോണ്‍ വിഭാഗം തലവന്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യക്ക് നേരെ ഹൂതികള്‍ അയച്ച മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തു. ഖമീസ് മുശൈതിന് നേരെ വന്ന 2 ബാലിസ്റ്റിക് മിസൈലുകളാണ് സേന ആദ്യം തകര്‍ത്തത്. പിന്നാലെ റിയാദിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും വന്ന 3 ഡ്രോണുകളും വെടിവെച്ചിട്ടു. 


മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പ്രതിരോധം തുടരുമെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സേന വ്യക്തമാക്കി.

Post a Comment

أحدث أقدم