തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 2,480 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 1,01,840 രൂപയിലും ഗ്രാമിന് 12,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാം വിലയിൽ ഒറ്റ ദിവസം കൊണ്ട് 310 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാസങ്ങൾക്ക് ശേഷമാണ് സ്വർണ വില ഇത്ര കണ്ട് കുറയുന്നത്. ഇന്നത്തെ ഇടിവോടെ 3 മാസത്തിലെ ഏറ്റവും താഴ്ന്ന നിയിലേക്ക് വിലയെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാൻ പ്രധാന കാരണം. നിലവിൽ ട്രോയ് ഔൺസിന് രാജ്യാന്തര വിപണിയിൽ 3,875.55 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയിലും പവന് 83,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയും പവന് 65,200 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 5,260 രൂപയും പവന് 42,080 രൂപയുമാണ് ഇന്നത്തെ നിരക്ക്.

إرسال تعليق