ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ പ്രിന്‍സ് ജോയ് ചിത്രം 'ടൈറ്റന്‍സ്' ആഗോള റിലീസിന് പിന്നാലെ വമ്പന്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഫാന്റസിയും ത്രില്ലും സമന്വയിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങള്‍ക്കും നര്‍മ്മരംഗങ്ങള്‍ക്കും ചിത്രത്തിലെ ഫാന്റസി ഘടകങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക് എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസും ഇര്‍ഷാദ് എം. ഹസനും, ബാബു ഏട്ടന്‍ ഫിലിംസിന്റെ ബാനറില്‍ പ്രദീപ് സി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'അനുഗ്രഹീതന്‍ ആന്റണി'യിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'ടൈറ്റന്‍സ്' രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കോമഡിയുടെയും ഫാന്റസിയുടെയും ത്രില്ലിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ചിത്രത്തിലെ പ്രധാന താരങ്ങളായ ജയസൂര്യയും വിനായകനും തങ്ങളുടെ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടുന്നുവെന്നതാണ് പ്രേക്ഷക പ്രതികരണങ്ങളിലെ പ്രധാന ഘടകം. ഇരുവരും ഒന്നിച്ചെത്തുന്ന രംഗങ്ങളും കഥാപാത്രങ്ങള്‍ക്കിടയിലെ മനോഹരമായ രസതന്ത്രവും ചിത്രത്തിന്റെ വിനോദമൂല്യത്തിന് കരുത്തുപകരുന്നു.
നിഹാല്‍, ബേബി ജീന്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും കഥയുടെ രസച്ചരടില്‍ പങ്കുചേരുന്ന രീതിയില്‍, കോമഡിക്കും ഫാന്റസിക്കും ത്രില്ലിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

إرسال تعليق