തിരുവനന്തപുരം : വിജിലൻസിലെ നിർണായക വിവരങ്ങൾ ഇനി രഹസ്യം. സംസ്ഥാന വിജിലൻസിന്റെ ടി വൺ, ടി 2 സെക്ഷനുകളെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ ബാധിക്കുന്ന നിർണായക വിവരങ്ങളും ആർടിഐ നിയമപ്രകാരം പൊതുജനത്തിന് ലഭിക്കില്ല.
ഇന്നലെയാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളെ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ടി1, ടി2 സെക്ഷനുകളാണ്. മിനിസ്റ്റീരിയൽ എക്സിക്യൂട്ടീന് ലീഗൽ സ്റ്റാഫുകളുടെ രഹസ്യ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതും ഉയർന്ന സുരക്ഷയുള്ള വ്യക്തിഗത ഫയലുകളും കൈകാര്യം ചെയ്യുന്നത് ടി സെക്ഷനാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത് ടി2 സെക്ഷനാണ്.
വിവരവകാശത്തിന്റെ പരിധിയിൽ കൊണ്ടുവന്ന 2022ലെ ഉത്തരവാണ് റദ്ദാക്കിയത്. ഏതെല്ലാം കേസുകൾ രഹസ്യ വിഭാഗത്തിലേക്ക് മാറ്റണമെന്ന് വിജിലൻസ് തീരുമാനിക്കും.

إرسال تعليق