സിജെപിയുടെ തിരംഗ മാർച്ചിൽ മൂന്ന് കേസെടുത്ത് ഡൽഹി പൊലീസ്; രണ്ടു ഗാസിയാബാദ് സ്വദേശികൾ അറസ്റ്റിൽ‌

 


ഡൽഹി : സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഇതുവരെ ഡൽഹി പൊലീസ് എടുത്തത് മൂന്ന് കേസുകൾ. അഭിജിത്ത് ദീപ്കെയ്ക്കും, നേഹ ബോറയ്ക്കും, ആം ആദ്മി പാർട്ടിക്കും എതിരെയാണ് കേസുകൾ. മാർച്ചിനിടെ ആയുധങ്ങളും വടിയുമായി എത്തിയതിന് രണ്ടു ഗാസിയാബാദ് സ്വദേശികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നടപടിയെടുത്തു. 


കേന്ദ്രസേന ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങളിലും അന്വേഷണം നടത്താനാണ് ഡൽഹി പൊലീസിൻ്റെ തീരുമാനം. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മിന്നൽ സമരങ്ങൾ ഡൽഹിയിൽ ഇന്നും തുടർന്നേക്കും. അഭിജിത് ദീപ്കയെ ഇന്നലെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെയാണെന്ന വിവരം പുറത്തുവന്നു. സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവൃത്തി ഒരു വർഷത്തേക്ക് പാടില്ലെന്ന് നിർദേശം. 


ആദ്യ ജന്തർമന്തർ സമരത്തിൽ അന്വേഷണം തുടങ്ങി. സുപ്രീംകോടതി ഉന്നതാധികാര സമിതി ഡൽഹിയിലെ പ്രതിഷേധം അഭിജിത് ദീപ്കയെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥയിലാണ്. സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തിയോ ആഹ്വാനമോ ഒരു വർഷത്തേക്ക് പാടില്ല. മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലടക്കം നിയന്ത്രണങ്ങളുണ്ടെന്നാണ് സൂചന. ജാമ്യവ്യസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിൽ എക്സി. മജിസ്‌ട്രേറ്റ് കടുത്ത അതൃപ്‌തിയറിയിച്ചു. ഉത്തരവ് ഇനിയും പുറത്ത് വന്നില്ല. 

Post a Comment

أحدث أقدم