ചെന്നൈ : കോക്രോച്ച് ജനത പാർട്ടിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. സിജെപിയുടെ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളെ വിമർശിച്ച് അണ്ണാമലൈ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സിജെപി എന്ന സംഘടനയെ പിന്തുണയ്ക്കുകയല്ല താൻ ചെയ്തതെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്.
'വി ദ ലീഡേഴ്സ്' സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, കേന്ദ്ര സർക്കാരിനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമാണ് അണ്ണാമലൈ സംസാരിച്ചത്. "ഞങ്ങൾ ഒരിക്കലും കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. അവരുടെ അജണ്ട വേറെയാണ്, ഞങ്ങളുടേത് വേറെയാണ്"- അണ്ണാമലൈ പറഞ്ഞു. എങ്കിലും ജനാധിപത്യത്തിൽ പോരാടാനുള്ള അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സിജെപി പ്രവർത്തകർക്കെതിരെ ഒക്ടോബർ 10-ന് പൊലീസ് സ്വീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് അണ്ണാമലൈ നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകർ അണ്ണാമലൈയ്ക്കെതിരെ തിരിഞ്ഞു. എന്നാൽ ദേശസ്നേഹം സംബന്ധിച്ച് തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി.

إرسال تعليق