‘അണലി’ വെബ് സീരീസ് റിലീസ് താത്കാലിമായി തടഞ്ഞ് കോടതി; നടപടി ജോളി ജോസഫ് നൽകിയ അന്യായത്തിൽ

 


കൊച്ചി : കൂടത്തായി കൊലപാതകം ആസ്പദമാക്കി നിർമിച്ച അണലി വെബ് സീരീസിന്റെ റിലീസ് താത്കാലിമായി തടഞ്ഞു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ അന്യായത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്.


വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വെബ് സീരീസിന് വിലക്കേർപ്പെടുത്തിയത്.


മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജിയോ ഹോട്ട്സ്റ്റാർ (JioHotstar) വഴി റിലീസിനൊരുങ്ങുന്ന വെബ് സീരീസാണിത്. ലിയോണ ലിഷോയ്, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post