ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടത്തിൽ എഡിജിപി പി വിജയന്‍


 എറണാകുളം : ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്‍. വീഴ്ച വരുത്തിയ എല്ലാവര്‍ക്കും എതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും നിയമം നടപ്പിലാക്കേണ്ടവര്‍ ആയാലും നടപടി ഉണ്ടാകുമെന്നും എഡിജിപി പറഞ്ഞു.


വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഏതെല്ലാം രീതിയില്‍ ഇന്‍വോള്‍വ്‌മെന്റ് ആര്‍ക്കൊക്കെ ഉണ്ടെങ്കിലും വീഴ്ചയുണ്ടെങ്കിലും അവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടി എടുക്കും. അത് ജഡ്ജ് ആയിരുന്നാലും വ്യത്യാസമുണ്ടാകില്ല. പൊലീസ് വിഷയം ഗൗരവതരമായാണ് എടുത്തിരിക്കുന്നത്. ആരുടെയടുത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും, അത് ജഡ്ജ് ആയിരുന്നാലും നിയമം നടപ്പിലാക്കുന്ന പൊലീസ് ആയാലും ശക്തമായ നടപടിയുണ്ടാകും. മറ്റുകാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയും – അദ്ദേഹം പറഞ്ഞു.


അതേസമയം, കാര്‍ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ടുണ്ട്. ജില്ലാ ചുമതലയുള്ള ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Post a Comment

أحدث أقدم