പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം അനുസരിച്ച് ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി.
സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിന് വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പോയി ചോദിക്കെന്ന തിരഞ്ഞെടുപ്പ് സമയത്തെ പരമാർശങ്ങളും ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. എം എം മണി മത്സരിക്കാത്തത് ജില്ലയിൽ തിരിച്ചടിയായെന്ന് ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

Post a Comment