ശബരിമല നെയ്യ് ക്രമക്കേട്; വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയ ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍



പത്തനംതിട്ട: ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാല്‍ ആണ് അറസ്റ്റിലായത്.

ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരൻ കൂടിയാണ് ഇയാള്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജ രേഖ ഉണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.


നേരത്തേ പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. നെയ്യ് ക്രമക്കേടിലൂടെ ട്രാൻസ്‌പോർട്ട് കരാറുകാരനായ ബിനു ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍. 

കഴിഞ്ഞ മണ്ഡല - മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികള്‍ക്കാണ് ഇവർ മറിച്ചുവിറ്റത്. പകരം, ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും കണ്ടെത്തി. ഇതിലൂടെ വൻ സാമ്പത്തിക നഷ്‌ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്.


Post a Comment

Previous Post Next Post