ചെന്നൈ: ജയിലർ 2 കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹതാരങ്ങള്‍ക്കുമൊപ്പം സിനിമ കാണാനാണ് താരം ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത്.
രജനികാന്തിന്റെ കടുത്ത ആരാധകനാണ് സഞ്ജുവെന്ന് നേരത്തേ തന്നെ ക്രിക്കറ്റ് ലോകത്തിന് അറിയാവുന്ന കാര്യമാണ്. പ്രിയതാരത്തിന്റെ ചിത്രം തിയേറ്ററില്‍ കാണണമെന്ന ആഗ്രഹമാണ് മുഴുവൻ തിയേറ്ററും ബുക്ക് ചെയ്യാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു പരിപാടിയുണ്ടായിരുന്നതിനാല്‍ ചിത്രത്തിന്റെ ആദ്യദിനം കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വൈകിയതെന്നും താരം പറഞ്ഞു.
'രജനി സാറിന്റെ സിനിമകള്‍ കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം എപ്പോഴെത്തുമെന്ന് എപ്പോഴും കാത്തിരിക്കാറുണ്ട്. കഴിയുന്നത്ര സിനിമകള്‍ കാണാൻ ശ്രമിക്കാറുണ്ട്. ഡല്‍ഹിയില്‍ ഒരു പരിപാടിയുണ്ടായിരുന്നതിനാലാണ് ചിത്രം കാണാൻ കഴിയാതിരുന്നത്. അതുകൊണ്ട് ഒരു ദിവസം വൈകിപ്പോയി. ഇന്ന് ഭാഗ്യവശാല്‍ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്യാൻ കഴിഞ്ഞു. സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്. ഭാര്യയും ഒപ്പമുണ്ട്. രജനിസാറിനെ ബിഗ് സ്‌ക്രീനില്‍ കാണാൻ വലിയ ആവേശത്തിലാണ്,' താരം കൂട്ടിച്ചേർത്തു. തമിഴ് മനസിലാകുന്ന ഇന്ത്യൻ ടീമിലെ താരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും സിനിമ കാണാനെത്തുമെന്ന് സഞ്ജു വെളിപ്പെടുത്തി.

إرسال تعليق