തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവില്‍ 79 രൂപയാണ് മെസ് ഇനത്തില്‍ നല്‍കുന്നത്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, മണിയാർ & എരുമേലി എന്നിവിടങ്ങളില്‍ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ല്‍ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏർപ്പെടുത്തിയത്.
എന്നാല്‍ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാന്റ് അനുവദിക്കുന്നതില്‍ പലതവണയായി കാലതാമസം ഉണ്ടായിരുന്നു.

إرسال تعليق