ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്ക് മെസ്സ് ഗ്രാന്‍റ് വര്‍ദ്ധിപ്പിച്ച്‌ ആഭ്യന്തര വകുപ്പ്; 3.60 ലക്ഷം അനുവദിച്ചു



തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച്‌ ആഭ്യന്തര വകുപ്പ്.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവില്‍ 79 രൂപയാണ് മെസ് ഇനത്തില്‍ നല്‍കുന്നത്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത്. 

സന്നിധാനം, പമ്പ, നിലയ്ക്കല്‍, മണിയാർ & എരുമേലി എന്നിവിടങ്ങളില്‍ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ല്‍ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏർപ്പെടുത്തിയത്.

 എന്നാല്‍ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗ്രാന്റ് അനുവദിക്കുന്നതില്‍ പലതവണയായി കാലതാമസം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post