സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളില്‍ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യവുമുണ്ടായി. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമായത്. സമാനമായ കാലാവസ്ഥ ഇന്നും തുടരുമെന്നാണ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പതിനാല് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും.

 താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്കിനും സാധ്യതയുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കണം.

Post a Comment

أحدث أقدم