കണ്ണൂരില്‍ വ്ളോഗര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍



കണ്ണൂർ: കണ്ണൂർ സ്വദേശികളായ വ്ളോഗർമാർ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല.

ശിവത്തില്‍ അനൂപ്, ഷബീർ താണ എന്നിവരുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത സംശയിച്ചിരുന്നു. ഇതേ തുടർന്നാണ് കെ.കാർത്തിക്കിന് മേല്‍നോട്ട ചുമതല നല്‍കിയത്. 

15നായിരുന്നു അപകടം. മാഹി പള്ളി പെരുന്നാളിന്റെ റീല്‍സെടുക്കാനായി പോയ അനൂപും ഷബിറും സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ കാർ ഇടിക്കുകയായിരുന്നു. നടാല്‍ ഊർപ്പഴശിക്കാവിന് സമീപമായിരുന്നു അപകടം. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.


Post a Comment

أحدث أقدم